2015 സെപ്റ്റംബർ 28, തിങ്കളാഴ്‌ച

ഒരു ചെറിയ തുടക്കം


എന്തൊക്കെയോ എഴുതണമെന്നു കരുതിയാണ്  ഈ ബ്ലോഗ്‌  ഞാന്‍ തുടങ്ങിയത്… എന്നാല്‍ എന്ത്  എഴുതണം  എന്ന് അറിയില്ല…
കുട്ടികാലം മുതലേ എഴുതാൻ വലിയ താല്പര്യം ആയിരുന്നു… ഇപ്പോൾ പഠനത്തിന്റെയും ജോലിയുടെയും പിന്നാലെ ഉണ്ടായ പാച്ചിലിൽ എവിടെയോ എന്റെ ആ താല്പര്യം കുറഞ്ഞു പോയപോലെ… മറ്റുള്ളവരുടെ സൃഷ്ടികൾ വായിക്കാനുള്ള ആഗ്രഹം ഇപ്പോളും കെട്ടടങ്ങിയിടില്ല … എനിക്ക് മലയാള ഭാഷയിൽ ഒരുപാട് പരിജ്ഞാനമോ സാഹിത്യത്തിൽ മതിയായ അറിവോ ഇല്ല … എങ്കിലും വെറുതെ എന്തെങ്കിലും മനസ്സില് തോന്നുമ്പോൾ കുറിച്ച വെക്കുന്നത്  ഒരു  ശീലമായിരുന്നു .. പലപ്പോഴും അതൊക്കെ പുറം ലോകം കണ്ടിട്ടുമില്ല… ഇപ്പോൾ എഴുതാൻ ആഗ്രഹമുണ്ട്  പക്ഷെ  സാഹചര്യങ്ങൾ അനുകൂലം അല്ല… എങ്കിലും എവിടെയെങ്കിലും ഒരു കുറിപ്പ് കണ്ടാൽ  അത് വായിക്കാനും അവലോകനം ചെയ്യാനും തോന്നാറുണ്ട്…
പലപ്പോഴും എന്റെ ചിന്തകൾ ഭ്രാന്തമാനെന്നു തോന്നാറുണ്ട് … എങ്കിലും വീണ്ടും എന്റെ മനസ്സ് അറിയാതെ ആഗ്രഹിക്കുന്നു …. അക്ഷരങ്ങളുടെ ലോകത്ത്  കൂടി വീണ്ടും സഞ്ചരിക്കാന്‍…..എന്റെ ഇഷ്ട ഗാനങ്ങളുടെയും കവിതകളുടെയും സാഹിത്യ സൃഷ്ടികളുടെയും ലോകത്തുകൂടെ…
അങ്ങനെ  എന്റെ  ബ്ലോഗ്‌  ഇവിടെ  തുടങ്ങുന്നു ……………