മൊഴിമുത്തുകള്‍

"ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം
ഓര്‍മ്മിക്കണം എന്ന വാക്ക് മാത്രം
എന്നെങ്കിലും വീണ്ടും എവിടെവച്ചെങ്കിലും
കണ്ടുമുട്ടാം എന്ന വാക്ക് മാത്രം " - രേണുക

..............................................................................

"വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ" - മാമ്പഴം

..............................................................................

"ഭ്രമമാണ് പ്രണയം വെറും ഭ്രമം
വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്പടിക സൌധം
എപ്പോഴോ തട്ടി തകര്‍ന്നുവീഴുന്നു നാം
നഷ്ട്ടങ്ങലറിയാതെ നഷ്ട്ടപ്പെടുന്നു നാം " - രേണുക

..............................................................................

"കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം
നമുക്കിപ്പോഴീ ആര്‍ദ്രയെ ശാന്തരായി
സൗമ്യരായി എതിരേല്‍ക്കാം
വരിക സഖീ അരികത്തു ചേര്‍ന്ന് നില്‍ക്കൂ . . .
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യം ഊന്നുവടികളായി നില്‍ക്കാം
ഹാ സഫലമീ യാത്ര
ഹാ സഫലമീ യാത്ര . . . ! ! !" - സഫലമീ യാത്ര

..............................................................................

"ആരും തോഴീ ഉലകിൽ മറയുന്നില്ല
ദേഹം വെടിഞ്ഞാൽ
തീരുന്നില്ലീ പ്രണയ ജടിലം
ദേഹിതൻ ദേഹ ബന്ധം  " - ലീല 

..............................................................................

"വിലയെഴും അനുരാഗമത്തലാൽ
തുലയുവതല്ല ; മറിച്ച്  മേൽക്കുമേൽ
വിലസിടുമടിയേറ്റ വെള്ളിപോൽ
ഉലയതിലൂതിയ പൊന്നുപോലെയും  " - ലീല 

..............................................................................

"ഓരോ മഴത്തുള്ളിയും മഴയായിരിക്കട്ടെ
മഴയിൽ  ഓർമ്മകൾക്ക്  കുളിരായിരിക്കട്ടെ " 

..............................................................................

"ഒരു പുതുമഴ നനയാൻ നീ കൂടെ ഉണ്ടായിരുന്നുവെങ്കിൽ
ഓരോ മഴതുള്ളിയെയും ഞാൻ നിന്റെ പേരിട്ടു വിളിക്കും
ഒടുവിൽ നാം ഒരു മഴയായി തീരും വരെ " 

..............................................................................

"എന്റെ ന്യൂനതകൾ ചൂണ്ടിക്കാണിച്ച്‌
തരുന്നവരാണ്‌ എനിക്കേറ്റവും പ്രിയപ്പെട്ടവർ. " - ഖലീഫാ ഉമർ 

..............................................................................

"എനിക്ക് അറിവില്ല , എന്ന തിരിച്ചറിവ്
മാത്രമാണ് എനിക്കുള്ള അറിവ്. " - സോക്രട്ടീസ് 

..............................................................................

"ഒരു കൂട്ടർ മറ്റൊരു കൂട്ടരെ പരിഹസിക്കരുത്.
ഒരുവേള അവർ ഇവരേക്കാൾ ഉത്തമരായേക്കാം " - ഖുർആൻ 

..............................................................................

"അനുസരണ, സന്നദ്ധത, ലക്ഷ്യത്തിനോടുള്ള താത്പര്യം, എന്നിവ നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങളെ പിന്തിരിപ്പിക്കാൻ ആർക്കും കഴിയില്ല. " - സ്വാമി വിവേകാനന്ദൻ

..............................................................................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ