"കാണുന്ന സ്വപ്നങ്ങള്‍ എല്ലാം ഫലിച്ചാല്‍
കാലത്തിന്‍ കല്പനക്കെന്തു മൂല്യം"
...........................................................................................................................................
"എന്നോടെന്തിനൊളിക്കുന്നു നീ സഖീ
എല്ലാം നമുക്കൊരുപോലെയല്ലേ
അന്ത്യയാമത്തിലെ മഞ്ഞേറ്റു പൂക്കുമീ
സ്വർണ മന്ദാരങ്ങൾ സാക്ഷിയല്ലേ"
...........................................................................................................................................
"ഒരു സ്വരം പഞ്ചമ മധുരസ്വരത്തിനാൽ
ഒരു വസന്തം തീർക്കും കുയിൽ മൊഴിയോ
കരളിലെ കനൽ പോലും കണിമലരാക്കുന്ന
വിഷുനിലാപ്പക്ഷി തൻ കുറുമോഴിയോ
ഒരു കോടി ജന്മത്തിൻ സ്നേഹസാഫല്യം
നിന്നൊരു മൃദുസ്പർശത്താൽ നേടുന്നൂ ഞാൻ"
...........................................................................................................................................
"നിത്യ സുന്ദര നിർവൃതിയായ് നീ
നില്‍ക്കുകയാണെന്നാത്മാവിൽ
വിശ്വമില്ല നീയില്ലെങ്കില്‍
വീണടിയും ഞാനീ മണ്ണില്‍ "
...........................................................................................................................................
"നിന്നെയുമെന്നെയുമൊന്നിച്ചിണക്കി
നിരൂപമ നാദത്തിൻ ലോലതന്തു
നിന്‍ ഹാസ രശ്മിയില്‍ മാണിക്യമായ് മാറി
ഞാനെന്ന നീഹാരബിന്ദു "
...........................................................................................................................................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ