2016 ജനുവരി 6, ബുധനാഴ്‌ച

ചുംബന പൂ കൊണ്ട് മൂടി

ചുംബന പൂ കൊണ്ട് മൂടി എന്റെ 
തമ്പുരാട്ടീ നിന്നെ ഉറക്കാം 
ഉണ്മ തൻ ഉണ്മയാം കണ്ണുനീർ 
അനുരാഗ തേനെന്നു ചൊല്ലി ഞാൻ ഊട്ടാം  
തേനെന്നു ചൊല്ലി ഞാൻ ഊട്ടാം  


കാണുന്ന സ്വപ്‌നങ്ങൾ എല്ലാം ഫലിച്ചാൽ 
കാലത്തിൻ കല്പനയ്ക്കെന്തു മൂല്യം 
നമ്മുടെ ഭാജനം എന്നും നിറഞ്ഞാൽ 
നാരായണനെനത്തിന്  അമ്പലങ്ങൾ 
നെടുവീർപ്പും ഞാനിനി പൂമാലയാക്കും 
ഗദ്ഗദങ്ങൾ പോലും പ്രാർത്ഥനയാക്കും 

കത്തിയെരിയുമീ ഗ്രീഷ്മത്തിനക്കരെ 
പൂക്കാലം ഉണ്ടായിരിക്കാം 
മങ്ങിയ നിൻ മനം വീണ്ടും തെളിഞ്ഞതിൽ 
പൂർണ്ണ ബിംബം തെളിഞ്ഞേക്കാം 
അന്നോളം നീയെന്റെ മകളായിരിക്കും 
അല്ലലറിയാത്ത കുഞ്ഞായിരിക്കും 



2016 ജനുവരി 5, ചൊവ്വാഴ്ച

ഒടുവിലൊരു ശോണ രേഖയായ്

ഒടുവിലൊരു ശോണ രേഖയായ് മറയുന്നു സന്ധ്യ ദൂരെ 
ജനിമൃതികൾ സാഗരോർമ്മികൾ ഒഴിയാതെ ശ്യാമാതീരം 
പിടയുമീ താരനാളം 
പൊലിയാതെ ... പൊലിയാതെ ...

പെയ്യാതെ പോയൊരാ മഴമുകിൽ തുണ്ടുകൾ 
ഇരുൾ നീല രാവ് നീന്തി വന്നു പൂവുകളായ് 
ഓഹോ ..  ഒരു മലർ കണിയുമായ് 
പുലരിതൻ തിരുമുഖം ഇനിയും കാണാൻ വന്നുവോ ?

ജന്മാന്തരങ്ങളിൽ എങ്ങോ മറഞ്ഞൊരാ 
പ്രിയ ജീവകണം ഇന്നുതിർന്നു കതിരൊളിയായ്  
ഓഹോ .. ഒരുമയായ് ജനലഴി പഴുതിലൂടണയുമോ ?
ഇനിയീ മടിയിൽ ചായുമോ ?



2016 നു സ്വാഗതം !!

നിറമുള്ള പകലിന്റെ.. 
നിഗൂഡമായ രാത്രികളുടെ.. 
നനവുള്ള സ്നേഹത്തിന്റെ.. 
തൊങ്ങൽ ചാർത്തിയ.. 
ദിനങ്ങൾക്ക്  വിരാമം. 
പരീക്ഷണങ്ങളോ.. സമ്മാനങ്ങളോ..?? 
വരവേൽക്കുന്നു.. കാത്തിരിക്കുന്ന.. 
വരും ദിനങ്ങളെ.. 
2016 നു സ്വാഗതം !!