2016 ജനുവരി 5, ചൊവ്വാഴ്ച

ഒടുവിലൊരു ശോണ രേഖയായ്

ഒടുവിലൊരു ശോണ രേഖയായ് മറയുന്നു സന്ധ്യ ദൂരെ 
ജനിമൃതികൾ സാഗരോർമ്മികൾ ഒഴിയാതെ ശ്യാമാതീരം 
പിടയുമീ താരനാളം 
പൊലിയാതെ ... പൊലിയാതെ ...

പെയ്യാതെ പോയൊരാ മഴമുകിൽ തുണ്ടുകൾ 
ഇരുൾ നീല രാവ് നീന്തി വന്നു പൂവുകളായ് 
ഓഹോ ..  ഒരു മലർ കണിയുമായ് 
പുലരിതൻ തിരുമുഖം ഇനിയും കാണാൻ വന്നുവോ ?

ജന്മാന്തരങ്ങളിൽ എങ്ങോ മറഞ്ഞൊരാ 
പ്രിയ ജീവകണം ഇന്നുതിർന്നു കതിരൊളിയായ്  
ഓഹോ .. ഒരുമയായ് ജനലഴി പഴുതിലൂടണയുമോ ?
ഇനിയീ മടിയിൽ ചായുമോ ?



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ