മഴ എപ്പോഴും മനസ്സിനും ശരീരത്തിനും പ്രകൃതിക്കും എല്ലാം ഒരുപോലെ കുളിർമ പകരുന്ന ഒന്നാണ്. എങ്കിലും മഴ കാണുമ്പോൾ ചില ഓർമ്മകൾ പെട്ടെന്ന് മനസ്സിലേക്ക് ഓടി വരാറുണ്ട് .
വർഷങ്ങൾക്ക് മുൻപ് മഴക്കാലത്ത് കുടയും ചൂടി സ്കൂളിൽ പോയതാണ് എന്റെ ഏറ്റവും നനുത്ത ഓർമ്മ. അവധി കഴിഞ്ഞു സ്കൂളിൽ പോകുന്ന ആകാംക്ഷ..കൂടെ മഴയും..പുതിയ ഡ്രസ്സ് , ബാഗ് , ബുക്ക്‌കൾ എല്ലാം നനച്ചു കൊണ്ട്... ആ കാലം..ആ പ്രായം .. അതായിരുന്നു ജീവിതത്തിലെ ഏറ്റവും നല്ല സമയം എന്ന് തോന്നാറുണ്ട് എപ്പോഴും. സ്ലേറ്റും പെൻസിലും മഷിതണ്ടും ഒക്കെ ഓർത്ത് പോവുന്നു.ഇന്ന് കുട്ടികൾക്ക് മഷിത്തണ്ട് ഒന്നും അറിയുക പോലും ഇല്ല എന്ന് തോന്നുന്നു. മാമൻ കൊണ്ട് തന്ന എന്റെ കവേരിംഗ് പൊക്കിയാൽ എഴുത്ത് മായുന്ന സ്ലേറ്റ് , പലതരം കളറിംഗ് സെറ്റുകൾ ചേർന്ന ഒരു വലിയ പെട്ടി ഇതൊക്കെ ആയിരുന്നു അന്നു കൂട്ടുകാർക്കെല്ലാം കൌതുകം. സ്കൂളിൽ പോയി വരുന്ന വഴിയിലൊക്കെ മതിലുകളിൽ നിറയെ വള്ളിച്ചെടികൾ ഉണ്ട് . ആ വള്ളികളുടെ തുമ്പത്ത് വെള്ളത്തുള്ളി ഉണ്ടാകും. അത് എടുത്ത് കണ്ണിൽ വെക്കുമായിരുന്നു.. പിന്നെ കയ്യിൽ വെച്ചാൽ പതിയുന്ന ഒരു തരം ഇലയും.. അതൊക്കെ എത്ര രസമുള്ള ഓർമ്മകൾ...
മഴ വരുമ്പോൾ മുറ്റം നിറയെ വെള്ളം.അതിൽ കടലാസ് കപ്പൽ ഉണ്ടാക്കി കളിക്കാൻ ഒക്കെ എത്ര ആവേശം ആയിരുന്നു അന്നൊക്കെ.സ്കൂൾ വിട്ട് വരുന്ന വഴിയിൽ വയലുകൾ ഒകെ നിറഞ്ഞിട്ടുണ്ടാവും.. അതിലൊക്കെ കാൽ നനച്ചു കളിക്കും.
കുറച്ചൂടെ മുൻപോട്ടു വരുമ്പോൾ rain coat ഇട്ടു സൈക്കിളിൽ മഴ നനഞ്ഞു വരുന്നതോർമ്മ വരും. കാറ്റടിക്കുമ്പോൾ മുഖത്തേക്ക് മഴത്തുള്ളികൾ വന്നു പതിക്കും. എത്ര രസമായിരുന്നു. ചിലപോഴൊക്കെ വീടിന്റെ സിറ്റ് ഔട്ടിൽ ഞാൻ വാഗ്മാനിൽ പാട്ടും കേട്ട് മഴ നോക്കി ഇരിക്കുമായിരുന്നു.
കോളേജ് കാലം ഒക്കെ എത്തിയാൽ പിന്നെ ഓര്മകളുടെ ആ കുളിര് കുറഞ്ഞു പോകുന്നു.ഹോസ്റ്റലിൽ ആയതുകൊണ്ട് ഡ്രസ്സ് ഒന്നും നനയ്കാതെ നോക്കും.മഴ ആസ്വാദനം ഒന്നും അങ്ങനെ ഉണ്ടായിട്ടില്ല എന്ന് തന്നെ തോന്നുന്നു .എങ്കിലും എന്റെ അവസാന പരീക്ഷാ ദിവസം മഴ പെയ്തത് എനിക്ക് നല്ല ഓർമയുണ്ട്.അന്ന് ഞാനും എന്റെ കൂട്ടുകാരി വിജിയും കൂടി കോളേജിൽ നിന്ന് ഹോസ്റ്റൽ വരെ മഴ നനഞ്ഞു.ബാഗിൽ കുട ഉണ്ടായിരുന്നിട്ടും എടുക്കാതെ.മഴ നനയാൻ കുറെ കാലങ്ങളായി ഉള്ളിൽ അടക്കിയിരുന്ന ആഗ്രഹം ആണ് പുറത്തു വന്നത് എന്ന് തോന്നുന്നു.ആ ദിവസവും ഇന്നലെ പോലെ ഞാൻ ഓർക്കുന്നു.
ഇത്രയും എഴുതിക്കഴിഞ്ഞപോൾ മഴ നനയാൻ തോന്നിപോകുന്നു ....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ