ആത്മസൗന്ദര്യമാണു നീ
നമ്രശീർഷരായ് നിൽപ്പൂ നിൻ മുന്നിൽ
കമ്ര നക്ഷത്രകന്യകൾ
കിന്നര മണി തംബുരുമീട്ടി
നിന്നെ വാഴ്ത്തുന്നു വാനവും
മണ്ണിലെ കിളിപ്പൈതലും
മുളം തണ്ടിൽ മൂളുന്ന തെന്നലും
ഇന്നിതാ നിൻ പ്രകീർത്തനം
ഈ പ്രപഞ്ച ഹൃദയവീണയിൽ
പൊന്മണിച്ചെപ്പിനുള്ളിലായ്
മൂടിവെച്ച നിഗൂഢഭാവങ്ങൾ
പൂക്കളായ് ശലഭങ്ങളായ്
ഇന്നിതാ നൃത്തലോലരായ്
ഈ പ്രപഞ്ച നടനവേദിയിൽ
ആരേയും ഭാവഗായകനാക്കും
ആത്മസൗന്ദര്യമാണു നീ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ