2016 നവംബർ 24, വ്യാഴാഴ്‌ച

ആരേയും ഭാവഗായകനാക്കും

ആരേയും ഭാവഗായകനാക്കും
ആത്മസൗന്ദര്യമാണു നീ
നമ്രശീർഷരായ്‌ നിൽപ്പൂ നിൻ മുന്നിൽ
കമ്ര നക്ഷത്രകന്യകൾ

കിന്നര മണി തംബുരുമീട്ടി
നിന്നെ വാഴ്ത്തുന്നു വാനവും
മണ്ണിലെ കിളിപ്പൈതലും
മുളം തണ്ടിൽ മൂളുന്ന തെന്നലും
ഇന്നിതാ നിൻ പ്രകീർത്തനം
ഈ പ്രപഞ്ച ഹൃദയവീണയിൽ

നിന്റെ ശാലീന മൗനമാകുമീ
പൊന്മണിച്ചെപ്പിനുള്ളിലായ്‌
മൂടിവെച്ച നിഗൂഢഭാവങ്ങൾ
പൂക്കളായ്‌ ശലഭങ്ങളായ്‌
ഇന്നിതാ നൃത്തലോലരായ്‌
ഈ പ്രപഞ്ച നടനവേദിയിൽ

ആരേയും ഭാവഗായകനാക്കും
ആത്മസൗന്ദര്യമാണു നീ




ചന്ദന മണിവാതിൽ പാതി ചാരി

ചന്ദന മണിവാതിൽ പാതി ചാരി 
ഹിന്ദോളം കണ്ണിൽ തിരയിളക്കി 
ശൃംഗാര ചന്ദ്രികേ നീരാടി നീ നിൽക്കെ 
എന്തായിരുന്നു മനസ്സിൽ 

എന്നോടെന്തിനൊളിക്കുന്നു നീ സഖീ 
എല്ലാം നമുക്കൊരുപോലെയല്ലേ 
അന്ത്യയാമത്തിലെ മഞ്ഞേറ്റു പൂക്കുമീ 
സ്വർണ്ണ മന്ദാരങ്ങൾ സാക്ഷിയല്ലേ 

നാണം പൂത്തു വിരിഞ്ഞ ലാവണ്യമേ 
യാമിനി കാമസുഗന്ധിയല്ലെ 
മായാവിരലുകൾ തൊട്ടാൽ മലരുന്ന 
മാദക മൗനങ്ങൾ നമ്മളല്ലേ 

2016 നവംബർ 16, ബുധനാഴ്‌ച

കാലം

കാലം എത്ര പെട്ടെന്ന്  കടന്നു പോകുന്നു.. ദിവസങ്ങൾ ഓരോ മണിക്കൂറുകൾ കടന്നു പോകുന്നത് പോലെ ആണ് പോകുന്നത് എന്ന് തോന്നുന്നു.. ഏതാനും നാളുകൾ കൂടി കഴിഞ്ഞാൽ 2017. ആയുസ്സിൽ നിന്ന് അടുത്ത വര്ഷം കൂടി കടന്നു പോകുന്നു. ഇത്രയും കാലം ജീവിച്ചെങ്കിലും ഏറ്റവും നല്ലത് കുട്ടിക്കാലം തന്നെ ആയിരുന്നു.കുട്ടി ആയിരിക്കുമ്പോൾ തോന്നും ഒന്ന് പെട്ടെന്ന് വലുതായാൽ മതി എന്ന്. വലിയവർക്ക് പഠിക്കേണ്ട, എവിടെ വേണമെങ്കിലും പോകാം, എത്ര വേണമെങ്കിലും കഥകൾ വായിക്കുകയും ടി.വി കാണുകയുമൊക്കെ ചെയ്യാം എന്നൊക്കെ ആയിരുന്നു അപ്പോൾ തോന്നുന്നത്. പക്ഷെ വലുതായപ്പോൾ ആണ് തിരിച്ച ചിന്തിച്ചു പോകുന്നത് .. എത്ര മനോഹരമായിരുന്നു ആ നാളുകൾ എന്ന് ... എല്ലാവരും സ്നേഹത്തോടെ മാത്രം നോക്കിയിരുന്ന കാലം...  കളിച്ചും ചിരിച്ചും മാത്രം നടന്ന ആ  കാലം...

ഓരോ വർഷവും എത്ര എത്ര പുതിയ മുഖങ്ങൾ കണ്ടു.. എത്ര ആളുകളെ പരിചയപ്പെട്ടു.. പലരോടും ഒരുപാട് അടുത്തു. പല സുഹൃത്തുക്കളെയും ഒരിക്കലും പിരിയരുതെന്നു ആഗ്രഹിച്ചു പക്ഷെ കഴിഞ്ഞില്ല.. പലരെയും പാതി വഴിയിൽ പിരിയേണ്ടി വന്നു. എന്തിനേറെ, ജന്മം നല്കിയവരുടെ ഒപ്പം പോലും നിൽക്കാൻ കഴിയുന്നില്ല.. എത്ര എത്ര വ്യത്യസ്ത അനുഭവങ്ങൾ.. നല്ലതും ഓർക്കാൻ ഇഷ്ടപ്പെടാത്തതും എല്ലാം ഉണ്ട്.. പലതരം ആളുകളോട് ഇടപെടേണ്ടി വന്നിട്ടുണ്ട്.. ശരിക്കും ജീവിതം ഒരു പാഠപുസ്തകം എന്ന് തന്നെ പറയാം..

ഇനിയും എന്തൊക്കെ കാത്തിരിക്കുന്നു എന്നറിയില്ല.. കാലത്തിന്റെ ഒഴിക്കിനോടൊപ്പം നമ്മളും ഓടിക്കൊണ്ടിരിക്കും..
     

     

2016 മാർച്ച് 23, ബുധനാഴ്‌ച

മഴയുള്ള രാത്രിയില്‍

മഴയുള്ള രാത്രിയില്‍ മനസ്സിന്റെ തൂവലിൽ
വിരല്‍ തോട്ടുണർത്തുന്നതാരെ 
അരികത്തിരുന്നൊരു പ്രിയമുള്ള പാട്ടായ്‌ 
പരിഭവം പകരുന്നതാരെ 

പാതിയടഞ്ഞൊരെന്‍ മിഴിയിതൾത്തുമ്പിന്മേല്‍
മണിച്ചുണ്ട് ചേർക്കുവാന്‍ വരുന്നതാരെ
പാര്‍വണചന്ദ്രനായ്‌ പതുങ്ങി നിന്നെന്‍ മാറില്‍
പനിനീര് പെയ്യുവാന്‍ വരുന്നതാരെ
പ്രണയം തുളുമ്പി നില്‍ക്കും
ഒരു പൊന്മണിവീണ തലോടി 
ഒരു സ്വരമാരിയായ് പോഴിഞ്ഞതാരെ 

ഹൃദയത്തിനുള്ളില്‍ ദലമര്‍മ്മരങ്ങള്‍ പോല്‍
മധുരാഗമന്ത്രമായ് മിടിച്ചതാരെ
വാരിളംപൂവാം വിരല്‍ ത്തുമ്പ് കൊണ്ടേതോ
വസന്തത്തെ നുള്ളുവാന്‍ കൊതിച്ചതാരെ
മധുരം പുരണ്ടു നില്‍ക്കും
മനസ്സിന്‍ കനിമുല്ലയിലേതോ 
ഒരു വരസൂര്യനായ്‌ വിരിഞ്ഞതാരെ


2016 മാർച്ച് 21, തിങ്കളാഴ്‌ച

ഒരു മഴയുടെ ഓർമ്മ

മഴ എപ്പോഴും മനസ്സിനും ശരീരത്തിനും പ്രകൃതിക്കും എല്ലാം ഒരുപോലെ കുളിർമ പകരുന്ന ഒന്നാണ്. എങ്കിലും മഴ കാണുമ്പോൾ ചില ഓർമ്മകൾ പെട്ടെന്ന് മനസ്സിലേക്ക് ഓടി വരാറുണ്ട് .

വർഷങ്ങൾക്ക്  മുൻപ്  മഴക്കാലത്ത്  കുടയും ചൂടി സ്കൂളിൽ പോയതാണ് എന്റെ ഏറ്റവും നനുത്ത ഓർമ്മ. അവധി കഴിഞ്ഞു സ്കൂളിൽ പോകുന്ന ആകാംക്ഷ..കൂടെ മഴയും..പുതിയ ഡ്രസ്സ്‌ , ബാഗ് , ബുക്ക്‌കൾ എല്ലാം നനച്ചു കൊണ്ട്...  ആ കാലം..ആ പ്രായം .. അതായിരുന്നു ജീവിതത്തിലെ ഏറ്റവും നല്ല സമയം എന്ന് തോന്നാറുണ്ട് എപ്പോഴും. സ്ലേറ്റും പെൻസിലും മഷിതണ്ടും ഒക്കെ ഓർത്ത് പോവുന്നു.ഇന്ന് കുട്ടികൾക്ക് മഷിത്തണ്ട്  ഒന്നും അറിയുക പോലും ഇല്ല എന്ന് തോന്നുന്നു.  മാമൻ കൊണ്ട് തന്ന എന്റെ കവേരിംഗ് പൊക്കിയാൽ എഴുത്ത് മായുന്ന സ്ലേറ്റ്‌ , പലതരം കളറിംഗ്  സെറ്റുകൾ ചേർന്ന ഒരു വലിയ പെട്ടി ഇതൊക്കെ ആയിരുന്നു അന്നു കൂട്ടുകാർക്കെല്ലാം കൌതുകം. സ്കൂളിൽ പോയി വരുന്ന വഴിയിലൊക്കെ മതിലുകളിൽ നിറയെ വള്ളിച്ചെടികൾ ഉണ്ട് . ആ വള്ളികളുടെ തുമ്പത്ത് വെള്ളത്തുള്ളി ഉണ്ടാകും. അത്  എടുത്ത്  കണ്ണിൽ വെക്കുമായിരുന്നു.. പിന്നെ കയ്യിൽ വെച്ചാൽ പതിയുന്ന ഒരു തരം ഇലയും.. അതൊക്കെ എത്ര രസമുള്ള ഓർമ്മകൾ...
മഴ വരുമ്പോൾ മുറ്റം നിറയെ വെള്ളം.അതിൽ കടലാസ് കപ്പൽ ഉണ്ടാക്കി കളിക്കാൻ ഒക്കെ എത്ര ആവേശം ആയിരുന്നു അന്നൊക്കെ.സ്കൂൾ വിട്ട്  വരുന്ന വഴിയിൽ വയലുകൾ ഒകെ നിറഞ്ഞിട്ടുണ്ടാവും.. അതിലൊക്കെ കാൽ നനച്ചു കളിക്കും.

കുറച്ചൂടെ മുൻപോട്ടു വരുമ്പോൾ rain coat ഇട്ടു സൈക്കിളിൽ മഴ നനഞ്ഞു വരുന്നതോർമ്മ വരും. കാറ്റടിക്കുമ്പോൾ മുഖത്തേക്ക് മഴത്തുള്ളികൾ വന്നു പതിക്കും. എത്ര രസമായിരുന്നു. ചിലപോഴൊക്കെ വീടിന്റെ സിറ്റ് ഔട്ടിൽ ഞാൻ വാഗ്മാനിൽ പാട്ടും കേട്ട്  മഴ നോക്കി ഇരിക്കുമായിരുന്നു.

കോളേജ് കാലം ഒക്കെ എത്തിയാൽ പിന്നെ ഓര്മകളുടെ ആ കുളിര് കുറഞ്ഞു പോകുന്നു.ഹോസ്റ്റലിൽ ആയതുകൊണ്ട് ഡ്രസ്സ്‌ ഒന്നും നനയ്കാതെ നോക്കും.മഴ ആസ്വാദനം ഒന്നും അങ്ങനെ ഉണ്ടായിട്ടില്ല എന്ന് തന്നെ തോന്നുന്നു .എങ്കിലും എന്റെ അവസാന പരീക്ഷാ ദിവസം മഴ പെയ്തത് എനിക്ക് നല്ല ഓർമയുണ്ട്.അന്ന് ഞാനും എന്റെ കൂട്ടുകാരി വിജിയും കൂടി കോളേജിൽ നിന്ന് ഹോസ്റ്റൽ വരെ മഴ നനഞ്ഞു.ബാഗിൽ കുട ഉണ്ടായിരുന്നിട്ടും എടുക്കാതെ.മഴ നനയാൻ കുറെ കാലങ്ങളായി ഉള്ളിൽ അടക്കിയിരുന്ന ആഗ്രഹം ആണ് പുറത്തു വന്നത്  എന്ന് തോന്നുന്നു.ആ ദിവസവും ഇന്നലെ പോലെ ഞാൻ ഓർക്കുന്നു.

ഇത്രയും എഴുതിക്കഴിഞ്ഞപോൾ മഴ നനയാൻ തോന്നിപോകുന്നു ....

2016 ഫെബ്രുവരി 1, തിങ്കളാഴ്‌ച

ഒരു ദളം മാത്രം..

ഒരു ദളം .. ഒരു ദളം മാത്രം..

ഒരു ദളം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ് നീയെന്‍റെ മുന്നില്‍ നിന്നു
ഒരു ദളം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ് നീയെന്‍റെ മുന്നില്‍ നിന്നു
തരള കപോലങ്ങള്‍ നുള്ളി നോവിക്കാതെ തഴുകാതെ ഞാന്‍ നോക്കി നിന്നു
തരള കപോലങ്ങള്‍ നുള്ളി നോവിക്കാതെ തഴുകാതെ ഞാന്‍ നോക്കി നിന്നു

ഒരു ദളം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ് നീയെന്‍റെ മുന്നില്‍ നിന്നു

കൂടുകള്‍ക്കുള്ളില്‍ കുറുകിയിരിക്കുന്നു മോഹങ്ങള്‍..
കൂടുകള്‍ക്കുള്ളില്‍ കുറുകിയിരിക്കുന്നു മോഹങ്ങള്‍..
പറയാതെ കൊക്കില്‍ ഒതുക്കിയതെല്ലാം വിരലിന്‍റെ തുമ്പില്‍ തുടിച്ചു നിന്നു
പറയാതെ കൊക്കില്‍ ഒതുക്കിയതെല്ലാം വിരലിന്‍റെ തുമ്പില്‍ തുടിച്ചു നിന്നു

ഒരു ദളം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ് നീയെന്‍റെ മുന്നില്‍ നിന്നു
തരള കപോലങ്ങള്‍ നുള്ളി നോവിക്കാതെ തഴുകാതെ ഞാന്‍ നോക്കി നിന്നു
ഒരു ദളം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ് നീയെന്‍റെ മുന്നില്‍ നിന്നു

ഓരോ ദളവും വിടരും മാത്രകള്‍.. ഓരോ വരയായി.. വര്‍ണമായി ..
ഒരു മണ്‍ ചുമരിന്‍റെ നെറുകയില്‍ നിന്നെ ഞാന്‍
ഒരു പൊന്‍ തിടംബായ് എടുത്തു വച്ചു
ഒരു മണ്‍ ചുമരിന്‍റെ നെറുകയില്‍ നിന്നെ ഞാന്‍
ഒരു പൊന്‍ തിടംബായ് എടുത്തു വച്ചു

ഒരു ദളം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ് നീയെന്‍റെ മുന്നില്‍ നിന്നു

സന്യാസിനി

സന്യാസിനി  നിന്  പുണ്യാശ്രമത്തിൽ  ഞാൻ
സന്ധ്യാ -പുഷ്പവുമായ്  വന്നു
ആരും  തുറക്കാത്ത  പൂമുഖ  വാതിലിൽ
അന്യനെപ്പോലെ  ഞാൻ  നിന്ന്

നിന്റ   ദു :ഖാര്ദ്രമാം മൂകാശ്രുധാരയിൽ
എന്റെ  സ്വപ്‌നങ്ങൾ   അലിഞ്ഞു , സഗദ്ഗദം
എന്റെ  മോഹങ്ങൾ  മരിച്ചു
നിന്റെ  മനസ്സിന്റെ തീക്കനൽ -ക്കണ്ണിൽ  വീണ  -
എന്റെയാ -പ്പൂക്കൾ  കരിഞ്ഞു
രാത്രി  പകളിനോടെന്നപോലെ
യാത്ര  ചോദിപ്പൂ  ഞാൻ

നിന്റെ -യ എകാന്തമം  ഓർമ്മതൻ  വീ തിയിൽ
എന്നെയെന്നെങ്കിലും  കാണും , ഒരിക്കൽ  നീ
എന്റെ  കാൽപ്പാടുകൾ  കാണും
അന്നും -എന്നാത്മാവ്  നിന്നോടു   മന്ദ്രിക്കും
നിന്നെ  ഞാൻ  സ്നേഹിച്ചിരുന്നു
രാത്രി  പകലിനോടെന്നപോലെ
യാത്ര  ചോദിപ്പൂ  ഞാൻ

2016 ജനുവരി 6, ബുധനാഴ്‌ച

ചുംബന പൂ കൊണ്ട് മൂടി

ചുംബന പൂ കൊണ്ട് മൂടി എന്റെ 
തമ്പുരാട്ടീ നിന്നെ ഉറക്കാം 
ഉണ്മ തൻ ഉണ്മയാം കണ്ണുനീർ 
അനുരാഗ തേനെന്നു ചൊല്ലി ഞാൻ ഊട്ടാം  
തേനെന്നു ചൊല്ലി ഞാൻ ഊട്ടാം  


കാണുന്ന സ്വപ്‌നങ്ങൾ എല്ലാം ഫലിച്ചാൽ 
കാലത്തിൻ കല്പനയ്ക്കെന്തു മൂല്യം 
നമ്മുടെ ഭാജനം എന്നും നിറഞ്ഞാൽ 
നാരായണനെനത്തിന്  അമ്പലങ്ങൾ 
നെടുവീർപ്പും ഞാനിനി പൂമാലയാക്കും 
ഗദ്ഗദങ്ങൾ പോലും പ്രാർത്ഥനയാക്കും 

കത്തിയെരിയുമീ ഗ്രീഷ്മത്തിനക്കരെ 
പൂക്കാലം ഉണ്ടായിരിക്കാം 
മങ്ങിയ നിൻ മനം വീണ്ടും തെളിഞ്ഞതിൽ 
പൂർണ്ണ ബിംബം തെളിഞ്ഞേക്കാം 
അന്നോളം നീയെന്റെ മകളായിരിക്കും 
അല്ലലറിയാത്ത കുഞ്ഞായിരിക്കും 



2016 ജനുവരി 5, ചൊവ്വാഴ്ച

ഒടുവിലൊരു ശോണ രേഖയായ്

ഒടുവിലൊരു ശോണ രേഖയായ് മറയുന്നു സന്ധ്യ ദൂരെ 
ജനിമൃതികൾ സാഗരോർമ്മികൾ ഒഴിയാതെ ശ്യാമാതീരം 
പിടയുമീ താരനാളം 
പൊലിയാതെ ... പൊലിയാതെ ...

പെയ്യാതെ പോയൊരാ മഴമുകിൽ തുണ്ടുകൾ 
ഇരുൾ നീല രാവ് നീന്തി വന്നു പൂവുകളായ് 
ഓഹോ ..  ഒരു മലർ കണിയുമായ് 
പുലരിതൻ തിരുമുഖം ഇനിയും കാണാൻ വന്നുവോ ?

ജന്മാന്തരങ്ങളിൽ എങ്ങോ മറഞ്ഞൊരാ 
പ്രിയ ജീവകണം ഇന്നുതിർന്നു കതിരൊളിയായ്  
ഓഹോ .. ഒരുമയായ് ജനലഴി പഴുതിലൂടണയുമോ ?
ഇനിയീ മടിയിൽ ചായുമോ ?



2016 നു സ്വാഗതം !!

നിറമുള്ള പകലിന്റെ.. 
നിഗൂഡമായ രാത്രികളുടെ.. 
നനവുള്ള സ്നേഹത്തിന്റെ.. 
തൊങ്ങൽ ചാർത്തിയ.. 
ദിനങ്ങൾക്ക്  വിരാമം. 
പരീക്ഷണങ്ങളോ.. സമ്മാനങ്ങളോ..?? 
വരവേൽക്കുന്നു.. കാത്തിരിക്കുന്ന.. 
വരും ദിനങ്ങളെ.. 
2016 നു സ്വാഗതം !!