2015 നവംബർ 9, തിങ്കളാഴ്‌ച

കാത്തിരുന്നു കാത്തിരുന്നു

കാത്തിരുന്നു കാത്തിരുന്നു
പുഴ മെലിഞ്ഞു കടവൊഴിഞ്ഞു
കാലവും കടന്നു പോയ്
വേനലില്‍ ദലങ്ങള്‍ പോല്‍
വളകളൂര്‍ന്ന് പോയീ

ഓര്‍ത്തിരുന്നു  ഓര്‍ത്തിരുന്നു
നിഴൽ  പോലെ ചിറകൊടിഞ്ഞു
കാറ്റിലാടി നാളമായ്  നൂല് പോലെ
നേര്‍ത്ത്‌ പോയ കിളി മറന്നു പോയി


ഓരോ നേരം തോറും നീളും യാമം തോറും
നിന്റെ ഓര്‍മയാല്‍ എരിഞ്ഞിടുന്നു ഞാൻ
ഓരോരോ മാരിക്കാറും നിന്റെ
മൗനം  പോലെനിക്കായ്  പെയ്യുമെന്ന് കാത്തു ഞാൻ

മഴ മാറി വെയിലായി ദിനമേറെ കൊഴിയുന്നു
തെന്നി തെന്നി കണ്ണില്‍ മായും നിന്നെ കാണാന്‍ എന്നും എന്നും എന്നും

കാത്തിരുന്നു കാത്തിരുന്നു
പുഴ മെലിഞ്ഞു കടവൊഴിഞ്ഞു
കാലവും കടന്നു പോയ്
വേനലില്‍ ദലങ്ങള്‍ പോല്‍
വളകളൂര്‍ന്ന് പോയീ

ഓര്‍ത്തിരുന്നു  ഓര്‍ത്തിരുന്നു
നിഴൽ  പോലെ ചിറകൊടിഞ്ഞു
കാറ്റിലാടി നാളമായ്  നൂല് പോലെ
നേര്‍ത്ത്‌ പോയ കിളി മറന്നു പോയി

ഓളം മൂളും  പാട്ടില്‍ നീങ്ങും തോണിക്കാരാ നിന്റെ
കൂട്ടിനായ് കൊതിച്ചിരുന്നു ഞാൻ  ഇന്നോളം  കാണാപൂക്കൾ  ഈറം
മുള്ളന്‍ കാവില്‍ നാമുക്കായ്  മാത്രമൊന്ന് പൂക്കുമോ
തിരി  പോലെ കരിയുന്നു
തിര പോലെ തിരയൂന്നു
ചിമ്മി ചിമ്മി നോക്കും നേരം
മുന്നില്‍ പിന്നില്‍ എന്നും എന്നും എന്നും

കാത്തിരുന്നു കാത്തിരുന്നു
പുഴ മെലിഞ്ഞു കടവൊഴിഞ്ഞു
കാലവും കടന്നു പോയ്
വേനലില്‍ ദലങ്ങള്‍ പോല്‍
വളകളൂര്‍ന്ന് പോയീ

ഓര്‍ത്തിരുന്നു  ഓര്‍ത്തിരുന്നു
നിഴൽ  പോലെ ചിറകൊടിഞ്ഞു
കാറ്റിലാടി നാളമായ്  നൂല് പോലെ
നേര്‍ത്ത്‌ പോയ കിളി മറന്നു പോയി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ