കഴിഞ്ഞ ദിവസം ഞാൻ കണ്ട ആ ദൃശ്യം എന്റെ മനസ്സിൽ മായാതെ കിടക്കുകയാണ് . കൂട്ടുകാർക്കൊപ്പം ഞാൻ ആതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ പോയി . മുകളിൽ നിന്ന് കാണുമ്പോൾ പുക പോലെ തോന്നി . താഴെ വന്നപ്പോൾ ആ വെള്ളത്തുള്ളികൾ എന്റെ മുഖത്തേക്ക് നേർമയോടെ പതിച്ചു .. അപ്പോൾ എന്താണ് തോന്നിയതെന്ന് പറഞ്ഞു അറിയിക്കാൻ കഴിയില്ല... ഒരു നിർവൃതി എന്ന പോലെ എന്തോ .....കുറെ നേരത്തേക്ക് മനസ്സിലേക്ക് മറ്റൊരു ചിന്തയും ഉണ്ടായിരുന്നില്ല അതിൽ അങ്ങനെ ലയിച്ചു നിന്നു ഞാൻ....
കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം.... " ഇന്ത്യയുടെ നയാഗ്ര " എന്ന് വിശേഷിപ്പിക്കപെടുന്ന വെള്ളച്ചാട്ടം .... ശരിക്കും അത് ഒന്ന് കണ്ടുനില്കാൻ തന്നെ ഉണ്ട് ... ഓരോ തുള്ളിയും പാറയിൽ തട്ടി തെറിച്ചു മഞ്ഞു പോലെ... പുക പോലെ... അങ്ങനെ ചിന്നി ചിതറി പോകുന്നത് കണ്ടപ്പോൾ അതിൽ ഒരു തുള്ളിയായ് ഞാൻ മാറിയിരുന്നെങ്കിൽ എന്ന് തോന്നിപോയി .... മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിർമ്മ അനുഭവപ്പെട്ടു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ