2015 ഒക്‌ടോബർ 29, വ്യാഴാഴ്‌ച

മുഖം മൂടി

വ്യക്തികൾ പല തരത്തിൽ  ഉണ്ട്. എങ്കിലും കൂടുതൽ പേരും മുഖം മൂടി അണിഞ്ഞവരാണ്  എന്നാണ് എനിക്ക് തോന്നുന്നത്. ചിലർ സ്നേഹത്തിന്റെ മുഖം മൂടി അണിയുന്നു. മറ്റു ചിലർ സ്വഭാവത്തിൽ. ചിലര് പെരുമാറ്റത്തിൽ. പക്ഷെ പലപ്പോഴും ജീവിതത്തിൽ സന്തോഷവും പ്രശംസയും നേടുന്നത്  ഇവരോക്കെ തന്നെ ആയിരിക്കും.

ചിലർ ഒരാളോട്  സ്നേഹത്തോടെ പെരുമാറുകായും അതെ സമയം തന്നെ അയാളുടെ  അഭാവത്തിൽ അയാളെ പറ്റി വളരെ മോശമായ രീതിയിൽ സംസാരിക്കുകയും മനസ്സിൽ  വെറുപ്പും വിദ്വേഷവും സൂക്ഷിക്കുകയും ആവും ചെയ്യുന്നത് . പ്രത്യക്ഷത്തിൽ ഇത്തരക്കാരുടെ  മുഖം മൂടി  മാത്രമേ മറ്റുള്ളവർ  കാണുന്നുള്ളൂ. എല്ലാവര്ക്കും  അതോടെ ആ വ്യക്തിയിൽ വളരെ മതിപ്പ് ഉണ്ടാവുന്നു. പ്രത്യേകിച്ച്  നിഷ്കളങ്കരായ മനുഷ്യർ  അവരുടെ കാപട്യത്തിൽ വീണു പോകുന്നു. ഒരു ആത്മാർഥതയും ഇല്ലാതെ വെറുതെ സ്നേഹം കാണിക്കുമ്പോൾ യഥാർത്ഥ  സ്നേഹം ആണെന്ന് തെറ്റിധരിക്കുന്നു. അത് ആരെങ്കിലും തിരുത്താൻ ശ്രമിച്ചാൽ പോലും ആരും ചെവികൊള്ളില്ല. സ്വയം ബോധ്യമായാൽ അല്ലാതെ..

ചിലർ വളരെ നല്ല  സ്വഭാവത്തിന് ഉടമകൾ എന്ന് പുറമേ കാണിക്കുന്നു ... ഒന്ന് സൂക്ഷമമായി പിന്തുടർന്ന് അന്വേഷിച്ചാൽ അറിയാൻ കഴിയും ഇവരുടെ  ദുശീലങ്ങൾ.. പല സിനിമകളിലും കാണാറുണ്ട് അത്തരം കഥാപാത്രങ്ങളെ .. കഥയിൽ മാത്രമല്ല നമുക്ക് ചുറ്റുമുണ്ട്  അതുപോലെ ഉള്ള മുഖം മൂടിക്കാർ ഒരുപാട് ..  

ചിലരുടെ പെരുമാറ്റം കണ്ടാൽ എന്തൊരു മാന്യൻ എന്ന് തോന്നിപോകും. ഒരു പക്ഷെ സ്വന്തം പോരായ്മകളെ മറയ്ക്കാൻ ഉള്ള ഒരു മാസ്ക് ആയിരിക്കും ആ കാട്ടികൂട്ടൽ. ഇങ്ങനെ ഉള്ളവർ മാന്യത  അഭിനയിക്കുക മാത്രമല്ല മറ്റുള്ളവരൊക്കെ വളരെ മോശമാണ് എന്ന് സ്ഥാപിക്കാനും ശ്രെമിക്കും. എന്തെങ്കിലും  ഒരു വിഷയത്തിൽ അവരോട്  അടുത്ത്  ഇടപെടേണ്ടി വരുമ്പോൾ  അറിയാം തനി നിറം.

ഞാൻ ഈ പറഞ്ഞ വിഭാഗങ്ങളിൽ  പെടുന്നവർ ആണ്  എല്ലാവരും എന്നല്ല ഉദ്ദേശിച്ചത് .. ഇതുവരെ കണ്ട്  മറഞ്ഞ മുഖങ്ങളിൽ കൂടുതലും നിറഞ്ഞു നിന്ന ഒരു പ്രത്യേകത പറഞ്ഞു എന്ന് മാത്രം . ഏറ്റവും  കൂടുതൽ കാപട്യം കാണിക്കുന്നവരാണ്  എപോളും ഏറ്റവും കൂടുതൽ പ്രശംസിക്കപെടുക . അവർക്കാണ് ഈ കപടമായ ലോകത്ത്  എറ്റവും നല്ല സ്ഥാനം ലഭിക്കുന്നത് . 
    


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ