മനസ്സിന് മണിചിമിഴില്‍ .....
2015 ഒക്‌ടോബർ 13, ചൊവ്വാഴ്ച
മറന്നിട്ടുമെന്തിനോ..
മറന്നിട്ടുമെന്തിനോ, മനസ്സില്‍ തുളുമ്പുന്നു
മൌനാനുരാഗത്തിന്‍ ലോലഭാവം
മറന്നിട്ടുമെന്തിനോ, മനസ്സില്‍ തുളുമ്പുന്നു
മൌനാനുരാഗത്തിന്‍ ലോലഭാവം
പൊഴിഞ്ഞിട്ടുമെന്തിനോ, പൂക്കാന്‍ തുടങ്ങുന്നു
പുലര്‍മഞ്ഞു കാലത്തെ സ്നേഹതീരം
മറന്നിട്ടുമെന്തിനോ, മനസ്സില്‍ തുളുമ്പുന്നു
മൌനാനുരാഗത്തിന്‍ ലോലഭാവം
അറിയാതെ ഞാനെന്‍റേ പ്രണയത്തെ വീണ്ടുമെന്‍
നെഞ്ചോടോതുക്കി കിടന്നിരുന്നു
കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെന്‍
കവിളോടുരുമ്മി കിതച്ചിരുന്നു
പാതിയും ചിമ്മാത്ത, മിഴികളില്‍ നനവാര്‍ന്ന
ചുണ്ടിനാല്‍ ചുംബിച്ചിരുന്നു
മറന്നിട്ടുമെന്തിനോ, മനസ്സില്‍ തുളുമ്പുന്നു
മൌനാനുരാഗത്തിന്‍ ലോലഭാവം
അറിയാതെ നീയെന്‍റെ മനസ്സിലെ കാണാത്ത
കവിതകള്‍ മൂളി പഠിച്ചിരുന്നു
മുറുകാന്‍ തുടങ്ങുമെന്‍, വിറയാര്‍ന്ന വീണയെ
മാറോടമര്‍ത്തി കൊതിച്ചിരുന്നു
എന്തിനെന്നറിയില്ല, ഞാനെന്‍റേ മുത്തിനെ
എത്രയോ സ്നേഹിച്ചിരുന്നു
മറന്നിട്ടുമെന്തിനോ, മനസ്സില്‍ തുളുമ്പുന്നു
മൌനാനുരാഗത്തിന്‍ ലോലഭാവം
പൊഴിഞ്ഞിട്ടുമെന്തിനോ, പൂക്കാന്‍ തുടങ്ങുന്നു
പുലര്‍മഞ്ഞു കാലത്തെ സ്നേഹതീരം
മറന്നിട്ടുമെന്തിനോ, മനസ്സില്‍ തുളുമ്പുന്നു
മൌനാനുരാഗത്തിന്‍ ലോലഭാവം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ