2015 ഒക്‌ടോബർ 13, ചൊവ്വാഴ്ച

തൂമഞ്ഞിൻ നെഞ്ചിലോതുങ്ങി മുന്നാഴിക്കനവ്‌

തൂമഞ്ഞിൻ നെഞ്ചിലോതുങ്ങി മുന്നാഴിക്കനവ്‌
തേനോലും സാന്ത്വനമായി ആലോലം കാറ്റ്
സന്ധ്യാ രാഗവും തീരവും
വേര്പിരിയും വേളയിൽ എന്തിനിന്നും വന്നു നീ
പൂന്തിങ്കളെ


പൂത്തു നിന്ന കടമ്പിലെ പുഞ്ഞിരിപ്പൂ മൊട്ടുകൾ
ആരാമ പന്തലിൽ വീണു പോയെന്നോ
മധുരമില്ലാതെ നെയ്ത്തിരി നാളമില്ലാതെ
സ്വർണ മാനുകളും പാടും കിളിയുമില്ലാതെ
നീയിന്നേകനായ് എന്തിനെൻ മുന്നിൽ വന്നു
പനിനീര്മണം തൂവുമെൻ തിങ്കളെ


തൂമഞ്ഞിൻ നെഞ്ചിലോതുങ്ങി മുന്നാഴിക്കനവ്‌


കണ്ടു വന്ന കിനാവിലെ കുങ്കുമപ്പൂമ്പൊട്ടുകള്
തോരാഞ്ഞീ പൂവിരൽ തൊട്ടുപൊയെന്നൊ
കളഭം ഇല്ലാതെ മാനസ ഗീതമില്ലാതെ
വർണമീനുകളും ഊഞ്ഞാൽ പാട്ടുമില്ലാതെ
ഞാനിന്നേകനായി കേഴുമീ കൂടിനുള്ളിൽ
എതിരെല്കുവാൻ വന്നുവോ തിങ്കളേ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ