മനസ്സിന് മണിചിമിഴില്‍ .....
2015 ഒക്‌ടോബർ 13, ചൊവ്വാഴ്ച
ഒരു രാത്രി കൂടി വിട വാങ്ങവേ
ഒരു രാത്രി കൂടി വിട വാങ്ങവേ
ഒരു പാട്ട് മൂളി വെയില്‍ വീഴവേ
പതിയെ പറന്ണെന്നരികില്‍ വരും
ആഴകിന്റെ തൂവല്‍ ആണ് നീ
പലനാളാലഞ്ഞ മരു യാത്രയില്‍
ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമെ
മിഴികള്‍ക്ക് മുന്‍പില്‍ ഇതളാര്‍ന്നു നീ
വിരിയാനൊരുങ്ങി നില്ക്കയൊ
വിരിയാനൊരുങ്ങി നില്ക്കയൊ
പുലരാന്‍ തുടങ്ങും ഒരു രാത്രിയില്‍
തനിയെ കിടന്നു മിഴി വാര്‍ക്കാവേ
ഒരു നേര്‍ത്ത തെന്നല്‍ അലിവോടെ വന്നു
നെറൂകില്‍ തലോടി മാഞ്ഞുവോ
നെറൂകില്‍ തലോടി മാഞ്ഞുവോ
ഒരു രാത്രി കൂടി വിട വാങ്ങവേ
ഒരു പാട്ട് മൂളി വെയില്‍ വീഴവേ
മലര്‍ മഞ്ഞു വീണ വന വീഥിയില്‍
ഇടയന്റെ പാട്ട് കാതോര്‍ക്കവെ
ഒരു പാഴ്ക്കിനാവിലുരുകുന്നോരെന്‍
മനസ്സിന്റെ പാട്ട് കേട്ടുവോ
മനസ്സിന്റെ പാട് കേട്ടുവോ
നിഴല്‍ വീഴുമേന്റെ ഇടനാഴിയില്‍
കണിവോടെ പൂത്ത നിരദീപമെ
ഒരു കുഞ്ഞു കാറ്റില്‍ അണയാതെ നിന്‍
തിരിനാളാമെന്നും കാത്തിടാം
തിരിനാളാമെന്നും കാത്തിടാം
ഒരു രാത്രി കൂടി വിട വാങ്ങവേ
ഒരു പാട്ട് മൂളി വെയില്‍ വീഴവേ
പതിയെ പറന്ണെന്നരികില്‍ വരും
ആഴകിന്റെ തൂവല്‍ ആണ് നീ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ