രേണുകേ നീ രാഗ രേണു കിനാവിന്റെ നീലക്കടമ്പിന്‍ പരാഗ രേണു പിരിയുമ്പോള്‍ ഏതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍
രേണുകേ നാം രണ്ടു മേഘശകലങ്ങലായ് അകലേക്ക് മറയുന്ന ക്ഷണ ഭംഗികള്‍ മഴവില്ലു താഴെ വീണുടയുന്ന മാനത്ത് വിരഹമേഘ ശ്യാമ ഘനഭംഗികള്‍
പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ് ഒഴുകിയകലുന്നു നാം പ്രണയശൂന്യം ജലമുറഞ്ഞൊരു ദീര്‍ഘ ശിലപോലെ നീ വറ്റി വറൂതിയായ് ജീര്‍ണമായ് മൃതമായി ഞാന്‍ ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം
എന്നെങ്കിലും വീണ്ടും എവിടെ വച്ചെങ്കിലും കണ്ടുമുട്ടാമെന്ന വാക്കു മാത്രം നാളെ പ്രതീക്ഷതന്‍ കുങ്കുമപൂവായി നാം കടംകൊള്ളൂന്നതിത്ര മാത്രം
രേണുകേ നാം രണ്ടു നിഴലുകള്‍ ഇരുളില്‍ നാം രൂപങ്ങളില്ലാ കിനാവുകള്‍ പകലിന്റെ നിറമാണ് നമ്മളില്‍ നിനവും നിരാശയും
കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍ വര്‍ണ്ണങ്ങള്‍ വറ്റുന്ന കണ്ണുമായി നിറയുന്നു നീയെന്നില്‍ നിന്റെ കണ്മുനകളില്‍ നിറയുന്ന കണ്ണുനീര്‍ തുള്ളി പോലെ
ഭ്രമമാണ് പ്രണയം വെറും ഭ്രമം വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്പടിക സൌധം
എപ്പോഴോ തട്ടി തകര്‍ന്നുവീഴുന്നു നാം നഷ്ട്ടങ്ങലറിയാതെ നഷ്ട്ടപ്പെടുന്നു നാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ