2015 ഒക്‌ടോബർ 26, തിങ്കളാഴ്‌ച

മിഴിയിണ ഞാനടക്കുമ്പോള്‍

മിഴിയിണ ഞാനടക്കുമ്പോള്‍ കനവുകളില്‍ നീ മാത്രം
മിഴിയിണ ഞാന്‍ തുറന്നാലും നിനവുകളില്‍ നീ മാത്രം
നിനവുകള്‍ തന്‍ നീലക്കടല്‍ തിരകളില്‍ നിന്‍ മുഖം മാത്രം
കടലലയില്‍ വെളുത്ത വാവില്‍ പൂന്തിങ്കള്‍ പോലെ

കല്‍‍പ്പന തന്‍ ആരാമത്തില്‍ പ്രേമ വാഹിനി ഒഴുകുമ്പോള്‍
കല്‍‍പ്പടവില്‍ പൊന്‍‍കുടമായ് വന്നു നിന്നോളേ
നിന്‍ മലര്‍ മിഴിയില്‍ തെളിയുന്ന കവിതകള്‍ ഞാന്‍വായിച്ചപ്പോള്‍
കവിതകളികളില്‍ കണ്ടതെല്ലാം എന്റെ പേര്‍ മാത്രം...! 

മിഴിയിണ ഞാനടക്കുമ്പോള്‍ കനവുകളില്‍ നീ മാത്രം
മിഴിയിണ ഞാന്‍ തുറന്നാലും നിനവുകളില്‍ നീ മാത്രം

മണിയറയില്‍ ആദ്യരാവില്‍ വികൃതികള്‍ നീ കാണിച്ചെന്റെ 
കരിവളകള്‍ പൊട്ടിപ്പോയെ മുഹൂര്‍ത്തം തൊട്ടേ.. 
കരളറതന്‍ ചുമരിങ്കല്‍ പല വര്‍ണ്ണ ചായതിങ്കല്‍ 
എഴുതിയതാം ചിത്രങ്ങളില്‍ നിന്‍ മുഖം മാത്രം... 

മിഴിയിണ ഞാനടക്കുമ്പോള്‍ കനവുകളില്‍ നീ മാത്രം
മിഴിയിണ ഞാന്‍ തുറന്നാലും നിനവുകളില്‍ നീ മാത്രം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ