2015 ഒക്‌ടോബർ 27, ചൊവ്വാഴ്ച

അകലെയകലെ നീലാകാശം..

അകലെയകലെ നീലാകാശം.. 
അലതല്ലും മേഘ തീര്‍ത്ഥം..
അരികിലെന്റെ ഹൃദയാകാശം..
അലതല്ലും രാഗതീര്‍ത്ഥം..

പാടിവരും നദിയും കുളിരും.. 
പാരിജാത മലരും മണവും..
പാടിവരും നദിയും കുളിരും
പാരിജാത മലരും മണവും..

ഒന്നിനൊന്നു കലരും പോലെ.. 
നമ്മളൊന്നായലിയുകയല്ലേ..

അകലെയകലെ നീലാകാശം.. 
അലതല്ലും മേഘതീര്‍ത്ഥം..
അരികിലെന്റെ ഹൃദയാകാശം.. 
അലതല്ലും രാഗതീര്‍ത്ഥം..

നിത്യ സുന്ദര നിര്‍വൃതിയായ് നീ.. 
നില്‍ക്കുകയാണെന്നാത്മാവില്‍..
നിത്യസുന്ദര നിര്‍വൃതിയായ് നീ..
നില്‍ക്കുകയാണെന്നാത്മാവില്‍..

വിശ്വമില്ലാ.. നീയില്ലെങ്കില്‍.. 
വീണടിയും.. ഞാനീ മണ്ണില്‍
വിശ്വമില്ലാ.. നീയില്ലെങ്കില്‍..
വീണടിയും.. ഞാനീ മണ്ണില്‍

അകലെയകലെ നീലാകാശം.. 
അലതല്ലും മേഘ തീര്‍ത്ഥം..
അരികിലെന്റെ ഹൃദയാകാശം..
അലതല്ലും രാഗ തീര്‍ത്ഥം..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ