നിറങ്ങളെയും സ്വരങ്ങളെയും അക്ഷരങ്ങളെയും സ്നേഹിച്ചു ജീവിച്ചിരുന്ന ഒരു കൊച്ചു പെണ്‍കുട്ടി... അവളുടെ കൂട്ടിനായി എന്നും പ്രകൃതിയും അതിലെ മനോഹാരിതയും മാത്രം... നിറയെ സ്നേഹംകൊടുക്കാൻ ഒരുപാട് പേർ.. ആ സ്നേഹത്തിന്റെ നടുവിലും ഒറ്റക്ക് സമയം ചിലവഴിക്കുകയായിരുന്നു പതിവ് ... ചുറ്റും നിന്ന് സ്നേഹം തന്നിരുന്നവരെ അവൾ തിരിച്ചറിഞ്ഞില്ല.. ആ സ്നേഹം കാണാനും ശ്രമിച്ചില്ല... ഒരു ഏകാന്തത എപ്പോളും അലട്ടികൊണ്ടിരുന്നു അവളുടെ മനസ്സിൽ .. എല്ലാവരും സ്നേഹത്തോടെ മാത്രമേ അവളെ നോക്കിയിട്ടുള്ളൂ ... അളവിൽ അധികം കിട്ടിയതുകൊണ്ടാവം അവൾക്ക് ആ സ്നേഹത്തിന്റെ വില അറിയാൻ പറ്റാതെ പോയത് ...
ആ ജീവിത യാത്രക്കിടയിൽ ഒറ്റക്ക് ഒരിക്കൽ യാത്ര ചെയ്യേണ്ടി വന്നു ... ധൈര്യത്തോടെ അവൾ പോകുകയാണ് ... വഴി തനിക്ക് അറിയാം എന്നാ ഉറപ്പോടെ ... ഒരിടത്ത് എത്തിയപ്പോൾ അവൾ പകച്ചു പോയി ..മുന്നോട്ട് പോകാൻകഴിയുന്നില്ല ... ആ വഴിയിൽ ഒറ്റപെട്ടു നിന്ന് പോയി .. ഏത് വഴി പോകണം എന്ന് അറിയാതെ... പല വഴികൾ കാണുന്നു മുൻപിൽ... അതിൽ ഏതാണ് ശരിയായ വഴി എന്ന് കാണുന്നില്ല...മുന്നില് കാണുന്നതിൽ നോക്കുമ്പോൾ പേടിതോന്നുന്ന ആ വഴി ആണ് നല്ലത് എന്ന് മറ്റുള്ളവർ പറഞ്ഞുകൊടുത്തത് മനസ്സിൽ ഉണ്ട്... എങ്കിലും കുട്ടിക്ക് പേടി ആണ് ആ വഴി പോകാൻ.... ഒറ്റക്കായിരിക്കില്ലേ പോകേണ്ടത് ... വഴിയിൽ ദു:ഖിച്ചു നില്കേണ്ടി വരുമോ എന്ന് വല്ലാതെ ഭയന്ന് നിന്നു കുറെ നേരം... മറ്റൊരു വഴിയിൽ നല്ല തെളിച്ചമുണ്ട് ... ഒറ്റക്ക് മറു കരയിൽ എത്തിപെടാം എന്നും മനസ്സിൽ തോന്നുന്നുണ്ട് ... പക്ഷെ ആ വെളിച്ചം കടന്നു അക്കരെ എത്തിയാൽ വീണ്ടും മറ്റൊരു കര തേടേണ്ടി വരുമോ എന്നും പേടി ....
ഒടുവിൽ എല്ലാവരും പറഞ്ഞതല്ലേ ആദ്യത്തെ വഴിയെ പോകാം എന്ന് തീരുമാനിച്ചു ദൈവത്തോട് പ്രാർത്ഥിച്ചു മുന്നോട്ട് നടന്നു ...
ഉള്ളിൽ തീ കത്തുകയാണ് ... ഒന്ന് തിരിഞ്ഞു നോക്കി .. പേടിയോടെ യാത്ര തുടർന്നു... കുറച്ച നടന്നു തുടങ്ങിയപോൾ തന്നെ തിരിച്ചറിഞ്ഞു തനിക്ക് പറ്റിയത് തെറ്റാണെന്ന് ...തിരിഞ്ഞു നോക്കി ...ഇരുട്ട് മാത്രം ... ആരും കാണാതെ,കേൾക്കാതെ,ആ കുട്ടി നിലവിളിച്ചു... കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണുനീരിലും കൂടുതലായി മനസീൽ നിന്ന് ചോര പൊടിഞ്ഞു... മുന്നോട്ട് നീങ്ങി തുടങ്ങിയപോളെക്കും ഇരുട്ട് കൂടി കൂടി വന്നു ... തന്നെ സ്നേഹം കൊണ്ട് പോതിഞ്ഞവരെ എല്ലാം ഓർത്തു പോയി ... ആ സ്നേഹം നഷ്ടപെട്ടുപോയതോര്ത്ത് മനസ്സ് തേങ്ങി ...കിട്ടിയ സ്നേഹവും സന്തോഷവും തനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് ഉറക്കെ കരഞ്ഞു ...ആരുണ്ട് കേൾക്കാൻ !! കഴിഞ്ഞു പോയ ആ കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു ... പക്ഷെ കിട്ടില്ലല്ലോ ....
ഒരു നിമിഷം കണ്ണടച്ച് ഒന്നും മിണ്ടാതെ നിന്നു... ഇത്രയും നാൾ കിട്ടിയ സന്തോഷം ഓർത്ത് മനസ്സ് നിറച്ചുകൊണ്ട് ആ ഇരുട്ടിലേക്ക് അറിഞ്ഞു കൊണ്ട് തന്നെ ഇറങ്ങിപോയി ... ആ യാത്രയുടെ ഒടുവിൽ മറു കരയിൽ ആര്ക്കും ആ കുട്ടിയെ കാണാൻ പറ്റിയില്ല...എവിടെ മറഞ്ഞു പോയി അവൾ എന്ന് ആരും അറിഞ്ഞില്ല ... കിട്ടിയ സ്നേഹം തിരിച്ചറിയാതെ ഒടുവിൽ സ്നേഹത്തിനു വേണ്ടി ദാഹിച്ചു പൊലിഞ്ഞു പോയി അവൾ എവിടെയോ...ആ സ്നേഹം ഒരു വിതുമ്പലായ് ....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ