2015 ഒക്‌ടോബർ 27, ചൊവ്വാഴ്ച

ഏതു കരി രാവിലും

ഏതു കരി രാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയ വാതിലിന്‍, പഴുതിലും ഒഴുകി വരൂ
അരികിലേ.. പുതു മന്ദാരമായി വിടരു നീ
പുണരുവാന്‍, കൊതി തോന്നുന്നൊരീ പുലരിയില്‍
അന്നു നിന്‍ കണ്പീലി മിന്നുന്നുവോ…
അത് വന്നെന്‍റെ നെഞ്ചോരം മേയുന്നുവോ
ഉണര്‍ന്നൂ ഞാന്‍

ഏതു കരി രാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയ വാതിലിന്‍, പഴുതിലും ഒഴുകി വരൂ

നീയാം ആത്മാവിന്‍ സങ്കല്‍പമെന്നിങ്ങനെ
മിണ്ടാതെ മിണ്ടുന്നതെന്തേ…
ഓര്‍ക്കാതിരുന്നപ്പോള്‍ എന്നുള്ളില്‍ നീ… വന്നു
തിരശ്ശീല മാറ്റുമോര്‍മ പോലവേ, സഖീ …
ഒരു നാളമായി പൂത്തുലഞ്ഞു നീ നിന്നെന്തിനോ …

അരികിലേ പുതു മന്ദാരമായി വിടരു നീ
പുണരുവാന്‍ കൊതി തോന്നുന്നൊരീ പുലരിയില്‍

ഞാനെന്‍ ഏകാന്ത സംഗീതമെന്നങ്ങനെ
നിന്‍ വീണ തേടുന്ന നേരം, പാടാത്ത പാട്ടിന്‍റെ തേന്‍ തുള്ളി നീ… വന്നു
തെളിനീല വാനിലേക താരമായി… സഖീ
ഒരു രാവില്‍ ദൂരമെന്നെ നോക്കി നീ… എന്നെ

ഏതു കരി രാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയ വാതിലിന്‍ പഴുതിലും ഒഴുകി വരൂ
അരികിലേ.. പുതു മന്ദാരമായി വിടരു നീ
പുണരുവാന്‍, കൊതി തോന്നുന്നൊരീ പുലരിയില്‍
അന്നു നിന്‍ കണ്പീലി മിന്നുന്നുവോ
അത് വന്നെന്‍റെ നെഞ്ചോരം മേയുന്നുവോ…
ഉണര്‍ന്നൂ ഞാന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ